Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി സൗത്ത്...

പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലേക്ക്

ന്യൂഡൽഹി : ആഫ്രിക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസമാണ് പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനം. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന ഇന്ത്യ-ബ്രസീൽ- സൗത്ത് ആഫ്രിക്ക നേതാക്കളുടെ യോ​ഗത്തിലും പങ്കെടുക്കും.സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.

‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ഭാരതത്തിന്റെ കാഴ്ചപ്പാടായ വസുധൈവ കുടുംബകത്തിലൂന്നിയുള്ള ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി പറഞ്ഞു. ഇതാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്ക വൻകരയിൽ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപ്പാറയിൽ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ : വാൽപ്പാറയിൽ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.പകുതി...

സഞ്ജയ് മൽഹോത്ര റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കും .ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ...
- Advertisment -

Most Popular

- Advertisement -