Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകൈറ്റ് അധ്യാപക...

കൈറ്റ് അധ്യാപക എ.ഐ. പ്രായോഗിക പരിശീലനത്തിന് തുടക്കം

ആലപ്പുഴ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍  കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീല പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കം. മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഓഗസ്റ്റ് വരെ നീണ്ടു നല്‍ക്കുന്ന പരിശീലനത്തില്‍ എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 4913 അധ്യാപകര്‍ പങ്കെടുക്കും.

ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകളാണ് ഉപയോഗിക്കുക. സ്ഥിരമായി ഉപയോഗിക്കുന്ന എ.ഐ. ടൂളുകള്‍ക്ക് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂുളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠനം ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് അവസരം നല്‍കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു

ആലപ്പുഴ : ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു. ആലപ്പുഴ രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ(24) ആണ് മരിച്ചത്. പതിനൊന്നുദിവസമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി

കോട്ടയം : രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം . പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചു കയറിയത്.കാഞ്ഞിരപ്പള്ളി...
- Advertisment -

Most Popular

- Advertisement -