Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ സുരക്ഷ...

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കും : ഡി.ജി.പി

ശബരിമല : ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്രാവശ്യം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടുത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മതവിരുദ്ധം : ചെസ്സ് കളി നിരോധിച്ച് താലിബാന്‍

കാബൂൾ : അഫ്ഗാനിസ്താനില്‍ ചെസ്സിന് അനിശ്ചിതകാലത്തേക്ക് വിലക്ക്. താലിബാന്റെ സ്‌പോർട്‌സ് ഡയറക്ടറേറ്റാണ് ഈ നടപടി സ്വീകരിച്ചത്.ചെസ്സ് എന്ന കായിക വിനോദവുമായി ബന്ധപ്പെട്ട് മതപരമായ ആശങ്കകളുണ്ട്, ചെസ്സ് ചൂതാട്ടത്തിന്റെ ഒരു രൂപമായി കണക്കാക്കുന്നതിനാൽ ഇതുമായി...

നെഹ്റു ട്രോഫി വള്ളംകളി : 30 ന് പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക...
- Advertisment -

Most Popular

- Advertisement -