കോട്ടയം : പാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3 തിയതികളിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്സ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ – ICAMF 2025 നടക്കും. ഡിപ്പാർട്ട്മെൻ്റ് ഓഫ് ബയോടെക്നോളജിയുടെ പദ്ധതിയായ സ്റ്റാർ കോളേജ് സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ വിദേശരാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കും.
കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അൽഫോൻസ കോളേജ് ഫിസിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിനി, എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് സീനിയർ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനവും എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നാനോ സയൻസ് പ്രൊഫ. ഡോ. എം.ആർ അനന്തരാമൻ മുഖ്യ പ്രഭാഷണവും നടത്തും.
കോൺഫറൻസിൽ ഊർജ്ജ സംഭരണവും സുസ്ഥിരതയും, ഫങ്ഷണൽ നാനോ മെറ്റീരിയലുകൾ, സ്മാർട്ട് മെറ്റീരിയലുകളും സെൻസറുകളും, ബയോ മെറ്റീരിയലുകളും ഉപയോഗങ്ങളും എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഡോ. ഹരികൃഷ്‌ണവർമ്മ പി ആർ- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, ഡോ. ജോൺ ഫിലിപ്പ് -ഇന്ദിര ഗാന്ധി സെൻറർ ഫോർ അറ്റോമിക് റിസർച്ച് കൽപ്പാക്കം, ഡോ ജൂണ സത്യൻ – നോർത്തംബ്രിയ യൂണിവേഴ്സിറ്റി യുകെ തുടങ്ങിയ പ്രമുഖ ശാസ്ത്രജ്‌ഞർ ക്ലാസുകൾ നയിക്കും.
ഇന്ത്യയൊട്ടാകെ നാല്പതോളം വ്യത്യസ്ഥ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.






