Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ-റഷ്യ ഉച്ചകോടി...

ഇന്ത്യ-റഷ്യ ഉച്ചകോടി ഇന്ന് : നിർണായക വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി : രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഉച്ചകോടിയിൽ ഉഭയകക്ഷി  വാണിജ്യം, പ്രതിരോധ ബന്ധങ്ങൾ എന്നീ രംഗങ്ങളിൽ നിർണായ തീരുമാനങ്ങളുണ്ടാകും.

രാവിലെ 11 ന് രാഷ്ട്രപതി ഭവനിൽ എത്തുന്ന പുട്ടിന് ആചാരപരമായ സ്വീകരണം നൽകും .തുടർന്ന് രാജ്ഘട്ടിൽ എത്തി ആദരാഞ്ജലി അർപ്പിക്കും .പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചകൾക്ക് ശേഷം സംയുക്ത പത്രക്കുറിപ്പ് ഉണ്ടാകും . ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായുള്ള ബിസിനസ് പരിപാടിയിൽ പുടിൻ പങ്കെടുക്കും. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവുമായുള്ള കൂടിക്കാഴ്ച നടത്തും .രാഷ്‌ട്രപതി ഒരുക്കുന്ന അത്താഴവിരുന്നിൽ അദ്ദേഹം പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവാസികള്‍ക്കായി നോർക്ക-ഇന്ത്യന്‍ ബാങ്ക്  സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ 16ന് ആലപ്പുഴയില്‍

ആലപ്പുഴ : പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ 16 ന് ആലപ്പുഴയില്‍.  രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ...

സംസ്ഥാനത്ത് നെല്ലുവില ഉയരുന്നു : ഡിസംബറോടെ വീണ്ടും വർദ്ധിക്കുമെന്ന ആശങ്ക

കോട്ടയം : പൊതു വിപണിയിൽ നെല്ലുവില വർദ്ധിക്കുന്നതോടെ കർഷകരുടെ ആശങ്ക ഉയരുന്നു. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള വടിനെല്ലിന് നാൽപ്പത് രൂപയ്ക്ക് മുകളിലാണ് നിലവിലത്തെ വില. ഡിസംബർ മാസമാകുന്നതോടെ വില അൻപതുരൂപായിക്ക് മുകളിലെത്താനാണ് സാധ്യതയെന്ന്...
- Advertisment -

Most Popular

- Advertisement -