Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്നിധാനത്ത്...

ശബരിമല സന്നിധാനത്ത് ആൽമരത്തിൽ തീപടർന്നു : ഫയർഫോഴ്‌സ് തീയണച്ചു

ശബരിമല: സന്നിധാനത്തെ ആഴിക്ക് സമീപമുള്ള ആൽമരത്തിലുണ്ടായ തീപടർന്നു ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 8.20-ഓടെ ആൽമരത്തിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.

സന്നിധാനം ഫയർഫോഴ്സ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ സതീഷ് കുമാർ കെ.വി, കലേഷ് കുമാർ കെ, സതീഷ് കുമാർ ടി, ബിനു കുമാർ പി, വി. സുരേഷ് കുമാർ, നന്ദകുമാർ വി.വി എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അജിത്ത് കുമാർ, ജിതേഷ് എന്നിവരുമടങ്ങിയ സംഘമാണ് അഗ്നിരക്ഷാപ്രവർത്തനം നടത്തിയത്.

സംഭവത്തെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പതിനെട്ടാം പടിയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം അൽപ്പസമയം നിർത്തിവെച്ചെങ്കിലും, സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമായതോടെ അയ്യപ്പദർശനം സാധാരണനിലയിലായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ നാളെ

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) രാവിലെ എട്ട് മുതല്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വോട്ടെണ്ണല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ കൗണ്ടിംഗ് കേന്ദ്രത്തില്‍ നടക്കും. നഗരസഭയുടെ...

ജി എൻ പണിക്കർക്ക് സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം : സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ശതാബ്ദി പുരസ്കാരം പരിഷത്ത് പ്രസിഡണ്ട് ഡോ. ടി. എസ് ജോയി പ്രശസ്ത എഴുത്തുകാരനായ ജി. എൻ പണിക്കർക്ക് സമർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -