Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiനിയമന തർക്കം...

നിയമന തർക്കം : സാങ്കേതിക,ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം .രണ്ട് സര്‍വകലാശാലകളിലെയും വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

വിസിമാരുടെ കാര്യത്തിൽ സമയവായത്തിൽ എത്തിയില്ല എന്ന് നേരത്തെ ഗവർണറും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശ.എന്നാൽ സിസ തോമസിനെ ശുപാര്‍ശ ചെയ്യില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച : ഒന്നര കിലോ സ്വര്‍ണം നഷ്ടപ്പെട്ടു

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണം നഷ്ടപെട്ടതായിയാണ് പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി...

മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല : ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി : മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക്...
- Advertisment -

Most Popular

- Advertisement -