Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ബിജെപി ...

തിരുവനന്തപുരത്ത് ബിജെപി  മേയര്‍ ചര്‍ച്ച സജീവമാക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ച സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി വി രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി വി രാജേഷ് വിജയിച്ചത്.

വി വി രാജേഷിനെ മേയറാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ ശ്രീലേഖ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആര്‍ ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്. ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ആര്‍ ശ്രീലേഖ വിജയം നേടിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ഉറപ്പിച്ചിരിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ്ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ...

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ പൊതുദർശനം ജന്മനാടായ നിരണത്ത് 19ന്

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മെയ് 19  ഞായറാഴ്ച  12 ന്  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ...
- Advertisment -

Most Popular

- Advertisement -