Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശ്വകർമ്മജർ അവകാശ...

വിശ്വകർമ്മജർ അവകാശ പോരാട്ടത്തിൽ ഇനി ഒരു കുടക്കീഴിൽ അണിനിരക്കും – ടി യു രാധാകൃഷ്ണൻ

ചങ്ങനാശേരി : കേരളത്തിലെ വിശ്വകർമ്മജർ ഇനി അർഹതപ്പെട്ട അവകാശങ്ങൾക്കായി ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് ടി യു. രാധാകൃഷ്ണൻ .വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറായി ചുമതലയേറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നവംബർ 29 ന് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ടി യു രാധാകൃഷ്ണൻ നേതൃത്വം നൽകിയ പാനൽ വിജയിച്ചു. വി എസ് എസ് ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറി ആയി എം മുരുകൻ പാളയത്തിൽ(ആലപ്പുഴ), ട്രഷറർ ആയി അനൂപ് മുരളീധരൻ(കൊല്ലം), വൈസ് പ്രസിഡൻ്റുമാരായി സതീഷ്കുമാർ എൻ(കോട്ടയം),അഡ്വ എം.എ ബിജോയ്കുമാർ (എറണാകുളം), അഡ്വ യു പി ബാലകൃഷ്ണൻ(കോഴിക്കോട്), സന്തോഷ് എൻ ടി (എറണാകുളം), സെക്രട്ടറിമാരായി അജിത്ത് എസ്(പത്തനംതിട്ട),മനുകൃഷ്ണൻ എം (ആലപ്പുഴ),കെ ശിവാനന്ദൻ(കൊല്ലം),പത്മനാഭൻ പി(കണ്ണൂർ), അനിൽകുമാർ പി ബി (ആലപ്പുഴ), കൗൺസിലർമാരായി ശ്രീകാന്ത് ആർ, തുളസി ജി കൃഷ്ണൻ (പത്തനംതിട്ട), വിമൽ വിജയൻ , സുബ്രഹ്മണ്യൻ പി കെ (എറണാകുളം) ,ബിജുമോൻ വി കെ, ചന്ദ്രബാബു സി.എൻ (ഇടുക്കി),കൃഷ്ണൻകുട്ടി കെ സി(ആലപ്പുഴ), വി കുമാർ ,സോമനാഥൻ എ ജെ(കൊല്ലം) എന്നിവരും ചുമതലയേറ്റു. വിശ്വകർമ്മ സമുദായത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക പുരോഗതിക്കായി 15 ഇന കർമ്മ പദ്ധതി അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം:  101 നാവികസേനാ അംഗങ്ങളെ കാണാതായി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന്‍ നാവികസേനാ അംഗങ്ങളെ...

കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി :  കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 311. 95 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍...
- Advertisment -

Most Popular

- Advertisement -