Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശ് കലാപം...

ബംഗ്ലാദേശ് കലാപം : ഹിന്ദുയുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു

ധാക്ക : വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവാവിന്റെ മരണത്തെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു. 25 വയസ്സുകാരനായ ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്.മൈമൻസിങ് പട്ടണത്തിലെ  പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു.

കൊലപാതകത്തെ അപലപിച്ച ഇടക്കാല സർക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് സംഭവവുമായി ബന്ധപ്പെട്ട് 7 പേർ അറസ്റ്റിലായതായി അറിയിച്ചു. വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാൻ ഹാദി മരിച്ചതിനെത്തുടർന്ന് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു .അക്രമണകാരികൾ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകളിൽ അക്രമം നടത്തുകയും തീവയ്ക്കുകയും ചെയ്തു.നിരവധി വീടുകളും കെട്ടിടങ്ങളും തകർത്തു .കലാപകാരികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പേവിഷ പ്രതിരോധ വാക്സീന്‍ ലോബി കേരളത്തിലും സജീവം: ബിജു പ്രഭാകർ

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സീന്‍ ലോബി കേരളത്തിലും സജീവമാണെന്നും തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും...

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു

ചങ്ങനാശേരി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ്...
- Advertisment -

Most Popular

- Advertisement -