Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsശിവഗിരി മനസിന്റെയും...

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം : ഉപരാഷ്‌ട്രപതി

കൊല്ലം : ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരും. വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നൽകുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കം കുറിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂര്‍വം ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അനുബന്ധ മഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -