Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഒന്നേകാൽ കിലോ...

ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

കോട്ടയം: കോട്ടയം നഗരത്തിലെ കഞ്ചാവ് വില്പനക്കാരെ കേന്ദ്രീകരിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി  25 കാരനെ  അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇയാൾ കഞ്ചാവ് നൽകിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു. എക്സൈസ് ഇയാളെ നിരീക്ഷിക്കുകയും വൻതോതിൽ കഞ്ചാവുമായി എത്തുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി. ജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാവിനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു.

ഈ കണ്ണിയിൽ കൂടുതൽ ആളുകൾ ഉള്ളതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളർകോട് അപകടം : കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും : ബസ് ഡ്രൈവറെ ഒഴിവാക്കി

ആലപ്പുഴ : കളർകോട് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും.വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു...

ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞതും കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിരുന്നതുമായ ഉത്തർപ്രദേശ്, ഇന്ന് എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി മാറി: പ്രധാനമന്ത്രി

ലക്‌നൗ : ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞതും കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിരുന്നതുമായ ഉത്തർപ്രദേശ്, ഇന്ന് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 36,230 കോടി രൂപ ചെലവഴിച്ച്...
- Advertisment -

Most Popular

- Advertisement -