Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsരക്തസ്രാവം തടയാൻ...

രക്തസ്രാവം തടയാൻ വെച്ച തുണി നീക്കിയില്ല : പ്രസവശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി

വയനാട് : പ്രസവത്തിന് ശേഷം 75 ദിവസം കഴിഞ്ഞ് യുവതിയുടെ ശരീരത്തിനുള്ളിൽനിന്ന് കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ വയനാട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവാരോപണം. സംഭവത്തിൽ മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

പ്രസവ സമയത്ത് രക്തസ്രാവം നിയന്ത്രിക്കുന്നതിനായി ഗർഭപാത്രത്തിനുള്ളിൽ വെച്ച കോട്ടൺ തുണി നീക്കം ചെയ്യാതിരുന്നതാണ് സംഭവത്തിന് കാരണമെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആരോപണം.

പ്രസവത്തിന് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ ശരീരത്തിനുള്ളിൽ എന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടതായി യുവതി  പറഞ്ഞു. തുടർന്ന് കടുത്ത വയറുവേദനയും ദുർഗന്ധവും അനുഭവപ്പെട്ടു. പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ആശുപത്രിയിലെത്തി ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.

കൂടുതൽ വെള്ളം കുടിക്കാനാണ് നിർദേശിച്ചതെന്നും യുവതി പറഞ്ഞു. എന്നാൽ ചികിത്സയ്ക്കുശേഷവും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. ഇതിനിടെയാണ് പ്രസവം കഴിഞ്ഞ് 75-ാം ദിവസം കോട്ടൺ തുണി ശരീരത്തിൽനിന്ന് പുറത്തുവന്നത്.

ഗുരുതര ചികിത്സാപിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആരോഗ്യമന്ത്രി ഒ.ആർ. കേളുവിനും പൊലീസിലും പരാതി നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 29-04-2026 Dhanalekshmi DL-50

1st Prize Rs.1,00,00,000/- DY 442449 Consolation Prize Rs.5,000/- DN 442449 DO 442449 DP 442449 DR 442449 DS 442449 DT 442449 DU 442449 DV 442449 DW 442449 DX...

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹർജി നൽകി. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്....
- Advertisment -

Most Popular

- Advertisement -