Monday, September 21, 2026
No menu items!

subscribe-youtube-channel

HomeHealthകുഷ്ഠ രോഗ...

കുഷ്ഠ രോഗ ലക്ഷണങ്ങൾ പരിശോധിക്കണം, പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കൃത്യമായ ചികിത്സയിലൂടെ കുഷ്ഠ രോഗം പൂർണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു വർഷത്തെ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാവുന്നതാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗ പകർച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്.

2024-25 കാലയളവിൽ 368 ആളുകളിൽ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 521 രോഗികൾ ചികിത്സയിലുണ്ട്. സമൂഹത്തിൽ ആരിലെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്‌കൂളിൽ വച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി.

സാധാരണയായി തൊലിപ്പുറമേയുള്ള നിറവ്യത്യാസങ്ങളാണ് രോഗം ആദ്യമായി കാണുന്നത്. ചുണങ്ങുപോലെ നിറം മങ്ങിയതോ ചുവന്നതോ ചെമ്പ് നിറത്തിലുള്ളതോ ആയ സ്പർശനക്ഷമത കുറഞ്ഞ പാടുകൾ കുഷ്ഠരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. ചൂട് തണുപ്പ് വേദന എന്നിവയ്ക്കുള്ള സംവേദനക്ഷമതയും നഷ്ടപ്പെടും. കുഷ്ഠരോഗം ബാഹ്യ നാഡികളെ ബാധിക്കുമ്പോൾ നാഡികൾക്ക് തടിപ്പ്, കൈകാൽ തരിപ്പ്, ബലക്കുറവ്, വേദന ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയും ഉണ്ടാകാം. ബാഹ്യകർണത്തിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിപ്പുകൾ പ്രത്യക്ഷപ്പെടാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സന്നിധാനത്ത് കാട്ടുപോത്ത് : തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ച

ശബരിമല : കാട്ടുപോത്ത് കൂട്ടം ശബരിമല സന്നിധാനത്ത് എത്തിയത്  തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ചയായി മാറി. ചൊവ്വ വൈകുന്നേരം എത്തിയതിന് പുറമെ ഇന്ന് രാവിലെയും കുഞ്ഞുങ്ങളുമടങ്ങുന്ന കാട്ട്പോത്ത് കൂട്ടമാണ് സന്നിധാനത്തിന് സമീപം എത്തി ഭക്തർക്ക്...

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍

കൊച്ചി : തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ.മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താനിതിനെ കരുതുന്നതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 48 വര്‍ഷത്തെ...
- Advertisment -

Most Popular

- Advertisement -