Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ പ്രക്ഷോഭം...

ഇറാൻ പ്രക്ഷോഭം : മരണം 500 കടന്നു

ടെഹ്‌റാൻ : ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 കടന്നു .490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 538 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരുടെ കണക്ക് ഇറാൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്‌ലവി ആവശ്യപ്പെട്ടു.ഇറാനെതിരെ ശക്തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയാറെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ് അറിയിച്ചു.അതേസമയം പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക സായുധ നീക്കം നടത്തിയാൽ അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഡിസംബർ 28 നാണ് ഉയർന്ന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരായി രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത് .ഇറാനിലെമ്പാടും ഇൻ്റർനെറ്റും മൊബൈൽ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ രാജ്യത്തുടനീളം 10,600 ൽ അധികം ആളുകൾ തടവിലായതായി രാജ്യാന്തര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം 23 ന്

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച കുമ്പഴ-പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍-പത്തനംതിട്ട, പത്തനംതിട്ട-മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട-താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍-കാത്തോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

ഓൺലൈൻ എ.ഐ. കോഴ്‌സ് : മെയ് 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ്...
- Advertisment -

Most Popular

- Advertisement -