Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലാറ്റ് വാഗ്ദാനം...

ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി ; ഷിബു ബേബിജോണിനെതിരേ കേസ്

തിരുവനന്തപുരം : ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസെടുത്തു .കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ചാക്ക-കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്ഥലത്ത് ഫ്ലാറ്റ് നിർമിച്ചു നൽകുന്നതിനു ആന്റ ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു.ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ അലക്സ് 2020 ഒക്ടോബറിൽ ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ 15 ലക്ഷം രൂപ കൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറി.എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും പരാതിക്കാരന് ഫ്ലാറ്റ് ലഭിച്ചില്ല.തുടർന്നാണ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അലക്‌സ്  പരാതി നൽകിയത്.

എന്നാൽ താൻ പണം വാങ്ങിയിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ...

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: സർഗഭവന നിർമാണത്തിന് ചാരുതയേകി സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം പുരോഗമിക്കുന്നു. നാലാം ദിനത്തിൽ “ആറ്റിങ്ങൽ ശ്രീധന്യയുടെ മുഖാമുഖം” നാടകം ചെത്തിപ്പുഴ സർഗക്ഷേത്ര തേവർകാട്...
- Advertisment -

Most Popular

- Advertisement -