Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഐക്യത്തില്‍ നിന്നും...

ഐക്യത്തില്‍ നിന്നും പിന്മാറിയത്: വിഷയത്തെ കുറിച്ച്‌  പഠിച്ച ശേഷം കൃത്യമായി മറുപടി പറയാം- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഐക്യത്തില്‍ നിന്നും എന്‍എസ്‌എസ് പിന്മാറിയതില്‍,
വിഷയത്തെ കുറിച്ച്‌ കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നു വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണരൂപം അറിഞ്ഞ ശേഷം മറുപടി പറയാം. അതുകൊണ്ട് ഇതേപ്പറ്റി ചോദ്യങ്ങളോ മറുപടിയോ ഇപ്പോള്‍ അപ്രസക്തമാണ്. ഈ ചര്‍ച്ച ഇപ്പോള്‍ വേണ്ട. കുറച്ചുകഴിയട്ടെ’- വെള്ളാപ്പള്ളി പറഞ്ഞു.

എസ്‌എന്‍ഡിപിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്‌എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്. ഐക്യ നീക്കം എന്‍എസ്‌എസ് ഡയറക്ടര്‍ ബോര്‍ഡ് തള്ളി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഐക്യത്തില്‍ നിന്നും പിന്മാറിയ കാര്യം എന്‍എസ്‌എസ് അറിയിച്ചത്. പല തവണ എന്‍എസ്‌എസ്- എസ്‌എന്‍ഡിപി ഐക്യശ്രമം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യ ശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പരാജയമാകുമെന്ന് എന്‍എസ്‌എസ് വിലയിരുത്തി. എന്‍എസ്‌എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ വീണ്ടും ഐക്യം പ്രായോഗികമല്ല.

എന്‍എസ്‌എസിനോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്‌എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്‌എസ് ആഗ്രഹിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ന്യൂഡൽഹി: ഇന്ത്യ- പാക്ക് വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലാൽചൗക്കിൽ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. രാജസ്ഥാനിലെ...

നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് നാളെ

തിരുവല്ല : നിഖ്യാ സുന്നഹദോസിന്റെ 1700 വാർഷികവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ സഭാ അധ്യക്ഷന്മാർ ഒരുമിക്കുന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് നാളെ കോട്ടയം വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെൻററിൽ നടക്കും. പശ്ചിമ...
- Advertisment -

Most Popular

- Advertisement -