ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട സംഘം രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു .ഇതിനായി ദില്ലിയിലെയും മറ്റു നഗരങ്ങളിലെയും കോഫി ഷോപ്പുകൾ ലക്ഷ്യമിട്ടു.ഗാസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നൽകുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത് .
ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ സംഘത്തിലെ ചിലർ ആവശ്യപ്പെട്ടു .കഴിഞ്ഞ 4 വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ കുറ്റപത്രം ഉടൻതന്നെ എൻ.ഐ.എ കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.






