Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഅതിവേഗ പാത...

അതിവേഗ പാത : പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരൻ

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. അതിവേഗ റെയില്‍പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരന്‍ ഓഫീസ് തുറന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറഞ്ഞു. ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. 

ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും  ഇ ശ്രീധരന്‍ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 10-04-2026 Suvarna Keralam SK-48

1st Prize Rs.1,00,00,000/- RN 627618 (KOZHIKKODE) Consolation Prize Rs.5,000/- RO 627618 RP 627618 RR 627618 RS 627618 RT 627618 RU 627618 RV 627618 RW 627618 RX 627618...

പ്രളയ ദുരന്തനിവാരണം : 20ന് കുട്ടനാട് തലവടിയിൽ മോക്ഡ്രിൽ

ആലപ്പുഴ : പ്രളയസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തനരീതികൾ എന്നിവ സംബന്ധിച്ച് പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 20 ന് കുട്ടനാട്ടിലെ  തലവടിയിൽ മോക്ക് ഡ്രിൽ  നടത്തും. പൊതുജനങ്ങളെ ബോധവത്കരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ...
- Advertisment -

Most Popular

- Advertisement -