Saturday, May 23, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം വികസന...

നിരണം വികസന കൂട്ടായ്മ: ആദ്ധ്യാത്മിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തണം: അനൂപ് ആന്റണി

തിരുവല്ല: ആദ്ധ്യാത്മിക ടൂറിസം എന്ന വാക്കിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. നിരണം പഞ്ചായത്തിൽ സംഘടിപ്പിച്ച  വികസന കൂട്ടായമ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തീർത്ഥാടന കേന്ദ്രങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും ജലാശയങ്ങളെയും പ്രയോജനപ്പെടുത്തിയാൽ ടൂറിസത്തിന് നിരണം പോലെ മറ്റൊരു സ്ഥലമില്ല. അതിനായി ഒരു കാഴ്ചപാടും ദർശനവും മുന്നോട്ട് വയ്ക്കേണ്ടതുണ്ട്. അതിന് നമ്മുടെ കൂട്ടുത്തരവാദിത്വവും,  ഒരുമിച്ചുള്ള പ്രവർത്തനവും വേണം. ടൂറിസം വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതം അടിസ്ഥാന വികസനമാണ്.

നിരണത്ത് വാഹന ഗതാഗത സൗകര്യവും വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. കാർഷിക മേഖലയിലെ അപ്പർ കുട്ടനാടൻ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് നിരണം. തിരുവല്ല മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പാടശേഖരമുള്ളതും നിരണത്താണ്.  എന്നാൽ പ്രാധാന്യം ലഭിക്കേണ്ട ഈ മേഖലയ്ക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നും കാർഷിക രംഗം വീണ്ടെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസന കൂട്ടായ്മ സംവാദത്തിനും വേദിയായി. ജനങ്ങളുടെ അഭിപ്രായങ്ങളും തേടി. കാർഷിക പ്രാധാന്യമുള്ള മേഖലയിൽ പ്രത്യേകിച്ച് നെൽ കർഷക മേഖലയും കുടിവെള്ള പ്രശ്നവും ചർച്ചയായി. സേവഭാരതി നിരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എ പ്രകാശ്, ഫാ. സക്കറിയ പനക്കാമറ്റം, നിരണം രാജൻ, ഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 18-10-2025 Karunya KR-727

1st Prize : ₹1,00,00,000/- KV 708982 (NEYYATTINKARA) Consolation Prize ₹5,000/- KN 708982 KO 708982 KP 708982 KR 708982 KS 708982 KT 708982 KU 708982 KW 708982 KX...

നിമിഷപ്രിയയുടെ മോചനം : ആക്ഷൻ കൗണ്‍സിലിന് യെമെൻ സന്ദർശന അനുമതിയില്ല

ന്യൂഡൽഹി : നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്ക് യമനിലേക്ക് പോകാൻ അനുമതി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.ചര്‍ച്ച നടത്തേണ്ടത് കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്ന വ്യക്തികളോ ആകണമെന്ന് കേന്ദ്ര...
- Advertisment -

Most Popular

- Advertisement -