Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടിമുതൽ തിരിമറി...

തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന്റെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ തിരിമറി കേസിൽ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താൽക്കാലികമായി മരവിപ്പിച്ചു. ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്.  കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.

എന്നാൽ പ്രതി കുറ്റക്കാരനെന്ന വിധി നിലനിൽക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും. ഫെബ്രുവരി 6 ന് അപ്പീലിന്മേൽ വാദം തുടങ്ങും. ജനുവരി 3 ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് മുൻ മന്ത്രിക്ക് 3 വർഷം വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

റിയാദ് : ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ.കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യയിൽ നടന്ന ജിസിസി യോഗം പ്രസ്താവനയിലൂടെ തള്ളി.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...

പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പരത്തി : ആര്‍ച്ച് ബിഷപ് തോമസ് തറയില്‍

പരുമല : വിശുദ്ധിയുടെ പരിമളം പരത്തിയ പരുമല തിരുമേനി കവിഞ്ഞൊഴുകുന്ന  അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയായി  മാറിയെന്ന് ആര്‍ച്ച് ബിഷപ് തോമസ് തറയില്‍ പ്രസ്താവിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീര്‍ത്ഥാടനവാരാഘോഷ...
- Advertisment -

Most Popular

- Advertisement -