Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഏറ്റവും...

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട്  രേഖപ്പെടുത്തിയത്.

ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അള്‍ട്രാ വയലറ്റ് സൂചിക എട്ടുമുതല്‍ പത്ത് വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ആറു മുതല്‍ ഏഴ് വരെയാണ് അള്‍ട്രാവയലറ്റ് സൂചിക. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ

കൊച്ചി : കൊച്ചി എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ.20കാരിയായ ബംഗ്ലദേശ് സ്വദേശിനിയെ ബെംഗളൂരുവിൽ നിന്നും കൊച്ചിയിലെത്തിച്ച് സംഘം 20ലധികം പേർക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്...

ഭിന്നശേഷിക്കാരിയായ ആനിക്ക് ഇനി സ്വന്തംകാലിൽ നിൽക്കാം: സ്വയംതൊഴിൽ ആരംഭിക്കാൻ 35000 രൂപ അനുവദിച്ച് മന്ത്രി

ആലപ്പുഴ: സംസാരിക്കുവാൻ പ്രയാസമാണെമെങ്കിലും 70 ശതമാനത്തോളം ഭിന്നശേഷിക്കാരിയായ അർത്തുങ്കൽ സ്വദേശിനി ആനി ജ്യോതി കൃഷി വകുപ്പ് മന്ത്രി പ്രസാദിനോട് തന്നാൽ കൊണ്ടാവുന്ന വിധം സന്തോഷവും നന്ദിയും  പ്രകടിപ്പിച്ചുകൊണ്ടാണ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്....
- Advertisment -

Most Popular

- Advertisement -