Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമന്ത്രി വീണാ...

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു : തുടര്‍ ചികിത്സ തിരുവനന്തപുരത്ത്

കോഴിക്കോട് : കഴുത്തിന് ക്ഷതമേറ്റു ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഡിസ്ചാര്‍ജ് ചെയ്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് മന്ത്രി ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലേതാണ് തീരുമാനം.

റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ക്ഷതമേറ്റത്. മന്ത്രിയും സംഘവും റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്കു തിരിച്ചു. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലും മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചത്. കഴുത്തിലെ കശേരുകള്‍ക്കിടയിലെ ഡിസ്‌ക്കുകള്‍ രണ്ടിടങ്ങളില്‍ നാഡിയില്‍ അമര്‍ന്നതാണ് കടുത്ത വേദനയ്ക്ക് കാരണമായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കോളർഷിപ്പ് വിതരണം

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ 2265-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം പ്രസിഡന്റ് വി.കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പത്താം...

പരുന്തുംപാറയിൽ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ കേസെടുത്തു

ഇടുക്കി : പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ കേസെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിനെതിരെയാണ് കേസെടുത്തത്. ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയതിനാണ് കേസ്. സജിത്തിന്റെ ഉടമസ്ഥതയിൽ പരുന്തുംപാറയിലുള്ള മൂന്നേക്കർ...
- Advertisment -

Most Popular

- Advertisement -