Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsനഗരം യാഗശാലയായി:...

നഗരം യാഗശാലയായി: പ്രാര്‍ഥനാ പുണ്യം നേടി ഭക്തലക്ഷങ്ങള്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

തിരുവനന്തപുരം: നഗരത്തെ യാഗശാലയാക്കി ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിച്ചത്. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ പൊങ്കാല നിവേദിച്ചത്. തുടര്‍ന്ന് 350 പൂജാരിമാര്‍ നഗരത്തിന്റെ മറ്റിടങ്ങളില്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കുകയായിരുന്നു. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴു വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല.

ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും നിരവധിപ്പേര്‍ പൊങ്കാലയിടാന്‍ എത്തി.  സിനിമാ സീരിയല്‍ താരങ്ങള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും പൊങ്കാലയുടെ ഭാഗമായി. രാത്രി 10.45ന് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പ്. കുത്തിയോട്ട ബാലന്മാര്‍ ദേവിക്ക് അകമ്പടി സേവിക്കും. ബുധനാഴ്ച രാത്രി 9.45നു കാപ്പഴിക്കും. 12.45നുള്ള ഗുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുരേഷ് ​ഗോപി വീണ്ടും ഷൂട്ടിങ്ങ് ലൊക്കേഷനിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി  സുരേഷ് ​ഗോപി വീണ്ടും ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി. താരം നായകനായെത്തുന്ന ഒറ്റക്കൊമ്പൻ  ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി. നവാ​ഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. ഒറ്റക്കൊമ്പൻ സിനിമയുടെ ആദ്യ ഷെഡ്യൂളിലെ...

മലപ്പുറത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

മലപ്പുറം : കൊണ്ടോട്ടിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -