Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റ് തീരത്ത്...

കുവൈറ്റ് തീരത്ത് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം

ദോഹ : കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം. തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലിൽ നിന്നുള്ള എണ്ണ കടലിൽ പരന്നു. കുവൈറ്റിലെ മുബാരക് അൽ കബീറിന് 37 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്.

കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.സംഭവം നടന്നത് കുവൈത്തിന്റെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്‌ഫോടനത്തെത്തുടർന്ന് ഒരു കാർഗോ ടാങ്കിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് കടലിലെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി: ദുരന്ത മേഖലകൾ മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും

പത്തനംതിട്ട: മുഖ്യമന്ത്രി വിഡി സതീശന്‍ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിലും തുടര്‍ന്ന് റാന്നിയിലും എത്തുക. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍  ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് മുഖ്യമന്ത്രി...

പോത്തുപാറയിൽ അതിഥി തൊഴിലാളികളിൽ മന്ത് രോഗം സ്ഥിരീകരിച്ചു

കോന്നി : കലഞ്ഞൂർ പോത്തുപാറയിൽ അതിഥി തൊഴിലാളികളിൽ മന്ത് രോഗം സ്ഥിരീകരിച്ചു. പോത്തുപാറയിലെ 2 ക്രഷർ യൂണിറ്റുകളിൽ പണിയെടുക്കുന്ന 5 തൊഴിലാളികളിലാണ് മന്ത് രോഗം കണ്ടെത്തിയത്. രോഗ വ്യാപനം തടയുന്നതിന് തൊഴിലാളികൾക്ക് പ്രതിരോധ...
- Advertisment -

Most Popular

- Advertisement -