Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാനകേരളം മെഗാ...

വിജ്ഞാനകേരളം മെഗാ തൊഴിൽമേള 7 -ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മാർച്ച് 7- ന് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന വെർച്വൽ തൊഴിൽ മേളയും കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി എന്നീ കോളേജുകളിലായി നേരിട്ടുള്ള തൊഴിൽമേളയുമാണ് സംഘടിപ്പിക്കുന്നത്.

രാവിലെ 9.30 മുതൽ മേള ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് വെർച്വൽ മേള ക്രമീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

നേരിട്ടുള്ള തൊഴിൽമേളയിൽ പ്രമുഖ കമ്പനികളിലായി അസിസ്റ്റൻ്റ് മാനേജർ, എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ട്രെയിനി, ടെക്നീഷ്യൻ, മാനേജ്മെൻ്റ് ട്രെയിനി, ഡെവലപ്മെൻ്റ് മാനേജർ എന്നീ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്. വെർച്വൽ മേളയിൽ പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലായി ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, ഹെൽത്ത് കെയർ നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഫീസ് സ്റ്റാഫ്, ടെലികോളർ, ഇൻവെന്ററി എക്സിക്യൂട്ടീവ്, മെഷീൻ ഓപ്പറേറ്റർ, ട്രേഡ്സ്മാൻ, സർവീസ് അഡ്വൈസർ, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്,  എഞ്ചിനീയർ, പ്രൊഡക്ഷൻ ട്രെയിനി, വെൽഡർ തുടങ്ങി 60,000 ഒഴിവുകളുണ്ട്.

വിദേശത്ത് ഹെൽത്ത് കെയർ, പ്രൊഡക്ഷൻ, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലായി നിരവധി ഒഴിവുകളുമുണ്ട്. വെർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി മാർച്ച് 6 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് 9037048977.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തി : പി.വി അൻവർ എംഎൽഎ യ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകി

തൃശ്ശൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെത്തി വാർത്താ സമ്മേളനം അനുവദിക്കില്ലെന്ന് അറിയിച്ച് നോട്ടീസ് നൽകി മടങ്ങി. എന്നാൽ താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന്...

ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ...
- Advertisment -

Most Popular

- Advertisement -