Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടാം പീഡനക്കേസ്...

രണ്ടാം പീഡനക്കേസ് : രാഹുല്‍ മാങ്കൂട്ടത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി. എന്നാൽ രാഹുൽനെതിരായ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം  തള്ളിയിരുന്നു. സ്പീക്കര്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു.പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് ഇന്ന് രാവിലെ മരിച്ചത്.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് പെരിഞ്ഞനം...

എന്റെ കേരളം പ്രദര്‍ശന മേള ഇന്ന് സമാപിക്കും

പത്തനംതിട്ട : 'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേള ഇന്ന് സമാപിക്കും . സമാപന സമ്മേളനം പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് നാലിന് ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
- Advertisment -

Most Popular

- Advertisement -