Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രധാനമന്ത്രി ബുധനാഴ്ച...

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിലെത്തും: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിലെത്തും. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലെത്തി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുക്കും.

എറണാകുളം മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.

കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയുടെ സമര്‍പ്പണം. ബിപിസിഎല്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. മാർച്ച് 11-ന്  രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല –  അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന...

തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. രക്ഷിതാക്കള്‍ സ്ഥാനാർഥികൾക്ക് സമാനമായ പേരുകൾ നൽകിയിട്ടുണ്ടെങ്കിൽ അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഹര്‍ജി പിന്‍വലിക്കാന്‍...
- Advertisment -

Most Popular

- Advertisement -