Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiറിയാസിന് ക്ഷണമില്ല...

റിയാസിന് ക്ഷണമില്ല : മോദിയുടെ പരിപാടി ബഹിഷ്കരിക്കാൻ ഇടത് നേതാക്കൾ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിദ് ക്ഷണമില്ല. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു. കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവ ചടങ്ങിൽപങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് വേട്ട ; തലയ്‌ക്ക് 1 കോടി വിലയിട്ട നേതാവ് ഉള്‍പ്പെടെ 3 പേരെ വകവരുത്തി സുരക്ഷാ സേന

റാഞ്ചി : ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു . തലയ്‌ക്ക് 1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് സഹദേവ് സോറന്‍ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു .ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ്...

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു

തിരുവനന്തപുരം : ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കില്ല .15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിക്കാനാണ്...
- Advertisment -

Most Popular

- Advertisement -