Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅർത്തുങ്കൽ ഭാഗത്ത്...

അർത്തുങ്കൽ ഭാഗത്ത് റെയ്ഡ്; 20 ലിറ്റർ ചാരായം പിടിക്കൂടി

ആലപ്പുഴ: എക്സൈസ് ഇൻ്റലിജൻസും  ചേർത്തല എക്‌സൈസ്‌ സർക്കിൾ പാർട്ടിയും  ചേർന്ന് അർത്തുങ്കൽ ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ 20 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. അർത്തുങ്കൽ  പഴമ്പാശേരി  വീട്ടിൽ  ജോൺ ജോസ്‌നെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു.

ചേർത്തല സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫീസർ PT ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആലപ്പുഴ എക്സൈസ് ഇൻറലിജൻസ് അസി എക്സൈസ് ഇൻസ്പെക്ടർ റോയി ജേക്കബ്ബ് ,ചേർത്തല എക്സൈസ് സർക്കിൾ ഓഫിസിലെ പ്രവൻ്റിവ് ഓഫീസർ അനിലാൽ. പി,സിവിൽ എകസൈസ് ഓഫീസർമാരായ ജോൺസൺ ജേക്കബ്, മോബി വർഗീസ്, സാജൻ ജോസഫ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ, എക്സൈസ് ഡ്രൈവർ രഞ്ജിത് കുമാർ എന്നിവർ പങ്കെടുത്തു.

ചേർത്തല താലൂക്കിലെ അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള വിവരങ്ങൾ 940 006 9483, 0478 – 2813 126 എന്നീ നമ്പരുകളിൽ നൽകാവുന്നതാണ്. വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം: 18,34 ,79455 രൂപയുടെ വർധന

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ്...

കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും

തിരുവല്ല : കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.30-നും 7.30-നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റ് നിർവഹിക്കും. ഇന്ന് രാത്രി എട്ടിന് തിരുവാതിരപ്പുഴുക്ക് വിതരണം, തിരുവാതിരകളി, ഭക്തിഗാനമേള....
- Advertisment -

Most Popular

- Advertisement -