Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsഎല്‍ നിനോ...

എല്‍ നിനോ പ്രതിഭാസം – മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് മഴ കുറയാണ്‍ കാരണമാകുകയെന്നാണ് വിലയിരുത്തല്‍.

ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫറിക്(എന്‍ഒഎഎ) പറയുന്നതനുസരിച്ച്, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കും. തത്ഫലമായി ഇന്ത്യയില്‍ ചൂടുയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.

എന്‍ഒഎഎ.യുടെ കാലാവസ്ഥാ പ്രവചന സെന്ററിന്റെ (സിപിസി) നിരീക്ഷണത്തില്‍ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എന്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്. ചരിത്രപരമായി ഇന്ത്യയില്‍ എല്‍നിനോ കാലത്ത് വരുന്നു. 1980 മുതല്‍ 14 തവണ എല്‍ നിനോ ഉണ്ടായി. ഇതില്‍ ഒന്‍പത് തവണയും മണ്‍സൂണ്‍ മഴ സാധാരണയിലും കുറവാണ് ലഭിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനകജൂബിലിയും, ഓർമ്മപ്പെരുന്നാളും നവംബർ 30 മുതൽ ഡിസംബർ 08 വരെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി ആഘോഷങ്ങളുടെ സമാപനവും 50ാം ഓർമ്മപ്പെരുന്നാളും മലങ്കരസഭാ ആസ്ഥാനമായ ദേവലോകം...

ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേ നടയിൽ  ഭക്തർ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേനടയിൽ  ഭക്തരുടെ നേതൃത്വത്തിൽ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു. ആചാരലംഘനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്രീവല്ലഭൻ സദ്ബുദ്ധി പകരട്ടെയെന്ന പ്രാർഥനയോടെ ഭക്തർ ഒന്നുചേർന്ന് ഘോഷയാത്രയായി  പള്ളിവേട്ടയാലിനു പ്രദക്ഷിണം ചെയ്ത് ...
- Advertisment -

Most Popular

- Advertisement -