Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiനന്ദാദേവി കപ്പൽ...

നന്ദാദേവി കപ്പൽ 47,000 മെട്രിക് ടൺ എൽപിജിയുമായി  ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

ന്യൂഡൽഹി: എൽ‌പി‌ജി ക്ഷാമം നേരിടുന്ന ഇന്ത്യയ്‌ക്ക്  ആശ്വാസമായി ഏകദേശം 47,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതകവുമായി എൽ‌പി‌ജി ടാങ്കറായ ‘നന്ദ ദേവി’  ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് എത്തി. നേരത്തെ സംഘർഷബാധിതമായ ഹോർമുസ് കടലിടുക്ക് കടന്ന ആദ്യത്തെ എൽ‌പി‌ജി ടാങ്കറായ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു.

എൽ‌പി‌ജി വഹിക്കുന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഇറാനിയൻ അധികൃതർ ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം അനുവദിച്ചിരുന്നു. അവയിലൊന്ന് ശിവാലിക് ആണ് മറ്റൊന്ന് ഇപ്പോൾ എത്തിയ നന്ദ ദേവി എന്ന കപ്പൽ. ഇന്ത്യൻ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് ഈ മുൻകൈയെടുത്തതെന്നും, ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ആവശ്യമായ സഹായം നൽകിയതായും നന്ദാദേവി കപ്പലിന്റെ ചീഫ് ഓഫീസർ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള ആഗോള പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ 47,000 മെട്രിക് ടൺ എൽപിജി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു..ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനുള്ള ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇന്ത്യൻ നാവികസേനയുടെയും ഇറാനിയൻ നാവികസേനയുടെയും സഹായത്തോടെ ഇന്ത്യൻ മന്ത്രാലയം, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സംരംഭം ഏറ്റെടുത്തത്.

കപ്പൽ ഹോർമുസ് സുരക്ഷിതമായി എത്തിച്ചു, ഇപ്പോൾ അത് ഗുജറാത്തിലെ കാണ്ട്ലയിലേക്ക് എത്തുകയാണ്, 46,000 മെട്രിക് ടൺ എൽപിജി വിതരണം ചെയ്യും. ലോകമെമ്പാടുമുള്ള എൽപിജി പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായിക്കും. ഭാവിയിലും ഞങ്ങൾ എൽപിജി വിതരണം തുടരും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഏകദേശം 40,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതകവുമായി ഇന്ത്യൻ എൽപിജി കാരിയറായ ‘ശിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. ഇതിൽ 20,000 മെട്രിക് ടൺ മുന്ദ്രയിൽ ഇറക്കും, ബാക്കി 26,000 മെട്രിക് ടൺ മംഗലാപുരത്തേക്ക് മാറ്റും.യുഎഇയിൽ നിന്ന്  81,000 ടൺ മുർബൻ അസംസ്കൃത എണ്ണയുമായി പുറപ്പെട്ട ഇന്ത്യൻ പതാകയുള്ള ‘ജാഗ് ലാഡ്കി’ എന്ന കപ്പൽ സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിഥുനമാസ പൂജകൾക്ക് ശബരിമല 14-ന് തുറക്കും

ശബരിമല:  മിഥുനമാസപൂജകൾക്ക് ശബരിമലനട 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്നായ 15-ന് രാവിലെ അഞ്ചിന് നട തുറന്ന്  നെയ്യഭിഷേകം അടക്കമുള്ള പതിവുചടങ്ങുകൾ നടക്കും. 19-ന് രാത്രി 10-ന് പൂജകൾ...

കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; മകന് പരുക്ക്

ഇടുക്കി : ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മകന് പരുക്ക്. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ(36) ആണ് മരിച്ചത്. മകനെ സ്കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയിലാണ് മാരിയമ്മാളിനെ കാട്ടാന ആക്രമിച്ചത്....
- Advertisment -

Most Popular

- Advertisement -