Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപിണറായി വിജയന്റെ...

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും: ജി സുധാകരൻ

ആലപ്പുഴ : പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയുമെന്നും, തന്നെ കമ്യൂണിസം പഠിപ്പിക്കാൻ മന്ത്രി പി പ്രസാദ് ആരെന്നും ജി സുധാകരൻ. ചേർത്തലയിൽ പോയി പ്രസാദിനെതിരെ പ്രചാരണം നടത്തും. തന്നെ ആരും കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ടെന്നും സുധാകരൻ പറഞ്ഞു.

തനിക്ക് പാർലമെൻററി വ്യാമോഹം എന്ന് പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോ. ആറാം തവണ മത്സരിക്കുന്ന ആരിഫിന് പാർലമെന്ററി വ്യാമോഹം അല്ലെ, ആലുവയിൽ പോയാണ് മത്സരിക്കുന്നത്. കുന്തവും കുടചക്രവും എന്ന് പറയുന്ന പോലെയല്ല ഞാൻ കാര്യങ്ങൾ പറയുന്നത്. താൻജനകീയ സ്വതന്ത്ര സ്ഥാനാർഥിയായിരിക്കും.

കോൺഗ്രസ് പിന്തുണയ്‌ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കും. ഇന്നലെ കോൺഗ്രസ് പ്രവർത്തകർ വന്നിരുന്നു. അവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു. ചുവരെഴുത്ത് വേണ്ട എന്നു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോൺവെൻഷന് മുൻകൈ എടുക്കില്ല, പ്രസംഗിക്കാൻ വിളിച്ചാൽ പോകും. ചേർത്തലയിൽ പോയി പ്രസാദിനെതിരായി താൻ പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുണെയിൽ വ്യാജമദ്യ ദുരന്തം : 16 പേർ മരിച്ചു

മുംബൈ : മഹാരാഷ്‌ട്രയിലെ പൂനെയില്‍ വ്യാജമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. പുണെയിലെ ഹട്‌സ്പർ, പിംപ്രി ചിഞ്ചുവാട്ട് മേഖലകളിലാണ് ദുരന്തമുണ്ടായത്. വ്യാജമദ്യം...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അര്‍ത്തുങ്കല്‍ ഗേറ്റ്) ജനുവരി ആറിന് രാവിലെ എട്ട് മണി മുതല്‍ ജനുവരി ഒമ്പതിന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -