Friday, June 26, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പ്...

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. വിമതരെയും അപരന്‍മാരെയും പിന്തിരിപ്പിക്കാന്‍ തീവ്ര ശ്രമവുമായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത് മാര്‍ച്ച് 26 വരെയാണ്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ഇതിന് ശേഷമാകും കേരളത്തിലെ യഥാര്‍ത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്ത് 1252 നാമനിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടര്‍മാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ വിധിയെഴുതുന്നത്. കൊടുവള്ളിയില്‍ 18 പേര്‍ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിലും മഞ്ചേശ്വരം മണ്ഡലത്തിലും 17 പേര്‍ വീതം പത്രിക നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുന്നു: മലങ്കരസഭാധ്യക്ഷൻ

കോട്ടയം: യുദ്ധങ്ങൾ സ്വാർത്ഥ ചിന്താ​ഗതിയുടെ ഉത്പന്നമാണെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ. ലോകരാഷ്ട്രങ്ങൾ സമ്പത്തിന്റെ അറുപത് ശതമാനവും യുദ്ധസാമ​ഗ്രികൾക്ക് വേണ്ടിയാണ് ചെലവിടുന്നത്. ആരും ജയിക്കാത്ത...

ഓർമ്മ മരം വെച്ച് പിടിപ്പിച്ച് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഓർമ മരം സ്ഥാപിച്ചു. പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി അങ്കണത്തിൽ തൈകൾ വെച്ച് പിടിപ്പിച്ചു. ജനപ്രതിനിധികൾ അവരുടെ ഭരണകാലയളവായ 2020-25 -ലെ ഓർമ്മകൾ...
- Advertisment -

Most Popular

- Advertisement -