Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫിന്റെ പരാതി...

യുഡിഎഫിന്റെ പരാതി തള്ളി : രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം : യുഡിഎഫിന്റെ പരാതി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയെ തുടർന്ന് പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി നേരത്തെ മാറ്റിവെച്ചിരുന്നു.

ഫോം 26-ൽ തെറ്റില്ലെന്നും ഇതിൽ ആരോപണങ്ങളുണ്ടെങ്കിൽ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു.ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു .മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരീനാഥന്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന് കൊടിയേറും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവം 16 ന് കൊടിയേറി 27 ന് സമാപിക്കും. 16 ന് രാവിലെ 9 ന് കൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കുന്നതോടുകൂടി പന്ത്രണ്ട് നോയമ്പ് മഹോത്സവം...

ഇറ്റലിയിൽ രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം

റോം : ഇറ്റാലിയൻ തീരത്ത് 2  വ്യത്യസ്ത ബോട്ട് അപകടങ്ങളിൽ 11 മരണം. നിരവധിപ്പേരെ കാണാതായി.കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം....
- Advertisment -

Most Popular

- Advertisement -