Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനം കനത്ത...

സംസ്ഥാനം കനത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പായിപ്പാട് റെയിൽവേഗേറ്റ് അടച്ചിടും

കോട്ടയം: ചങ്ങനാശേരി-തിരുവല്ല സ്റ്റേഷനുകൾക്കിടയിലെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പായിപ്പാട് റെയിൽവേ ഗേറ്റ് (ഗേറ്റ് നമ്പർ 5)മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ മാർച്ച് 31 തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ (4ദിവസം)...

നെഹ്‌റു ട്രോഫി ഭാഗത്ത് നാലിന് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: നെഹ്‌റു ട്രോഫി ഭാഗത്ത്  ഫെബ്രുവരി നാലിന് ബോട്ട് ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. പുന്നമട നെഹ്‌റു ട്രോഫി പാലം നിർമാണത്തിന്റെ പൈൽ കോൺക്രീറ്റിങ് നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിങ് അതോറിറ്റി അറിയിച്ചു.
- Advertisment -

Most Popular

- Advertisement -