Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകേരളത്തെ ഇന്ത്യയിലെ...

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റും: അഞ്ച് ഗ്യാരന്റികള്‍ യുഡിഎഫ് നടപ്പാക്കും- വിഡി സതീശൻ

കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവവും പദ്ധതികളും യുഡിഎഫിനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഖജനാവില്‍ പണം നിറയ്ക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും. നിലവില്‍ ചികിത്സാ ചെലവ് കൂടുതലുള്ള കേരളത്തില്‍, ഒന്നാം ഘട്ടത്തില്‍ തന്നെ ഇത് പകുതിയായി കുറയ്ക്കും.

ഇതിനായി രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ മാതൃകയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്തും കൊണ്ടുവരും. സംസ്ഥാനത്തെ  യുവാക്കള്‍ക്ക്  മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോള തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളും  ഒരുക്കും. ആധികാരികമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ഈ ഗ്യാരന്റികള്‍ പ്രഖ്യാപിച്ചതെന്നും സതീശന്‍  വ്യക്തമാക്കി.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം:  കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും...

എൻഎസ്‌യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ

ബെംഗളൂരു: നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ധർമാപുരത്തെ തടാകക്കരയിലാണ് ദേഹമാസകലം പരുക്കേറ്റ നിലയിൽ മൃതദേഹം കാണപ്പെട്ടത്.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ...
- Advertisment -

Most Popular

- Advertisement -