Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKasargodസ്വർണ്ണ പണയത്തിൽ...

സ്വർണ്ണ പണയത്തിൽ കോടികളുടെ തട്ടിപ്പ് : സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസർഗോഡ് : അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് കണ്ടെത്തിയത്‌.

സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തത് .ബാങ്ക് പ്രസിഡന്റ് കെ സൂപ്പി ആദൂർ നൽകിയ പരാതിയിലാണ് നടപടി.

രതീശൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത് .ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കെ.രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിങിലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഉപയോഗ ശൂന്യമായ പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു

പത്തനംതിട്ട : ശബരിമലയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു. സർക്കാർ ഇടപെടാത്തതിനാൽ പരിഹാരം വൈകുന്നുവെന്ന് ദേവസ്വം ബോർഡ് അധികൃതർ. രണ്ടു വർഷത്തിലധികമായി മാളികപ്പുറം ഗോഡൗണിൽ ആണ് 6.65 ലക്ഷം...

Kerala Lottery Results : 29-12-2024 Akshaya AK-683

1st Prize Rs.7,000,000/- AE 173765 (IDUKKI) Consolation Prize Rs.8,000/- AA 173765 AB 173765 AC 173765 AD 173765 AF 173765 AG 173765 AH 173765 AJ 173765 AK 173765...
- Advertisment -

Most Popular

- Advertisement -