Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇരവികുളം ദേശീയോദ്യാനം ...

ഇരവികുളം ദേശീയോദ്യാനം  തുറന്നു : രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രവേശന സമയം

മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. ഇന്ന് മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31നായിരുന്നു ഉദ്യാനം അടച്ചത്.

പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്. ഉദ്യാനം തുറന്ന ശേഷം വരയാടുകളുടെ കണക്കെടുപ്പും നടക്കും.

കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. മധ്യവേനലവധിക്ക് വരയാടുകളെ കാണുന്നതിനും ഉദ്യാനത്തിന്റെ ഭംഗിയാസ്വദിക്കുന്നതിനുമായി നൂറുകണക്കിന് സഞ്ചാരികളാണ് മൂന്നാറില്‍ എത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 19-03-2025 Fifty Fifty FF-133

1st Prize Rs.1,00,00,000/- FA 748920 (THRISSUR) Consolation Prize Rs.8,000/- FB 748920 FC 748920 FD 748920 FE 748920 FF 748920 FG 748920 FH 748920 FJ 748920 FK 748920...

അനസ്തേഷ്യ മെഷീൻ തകരാറിൽ; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയകൾ മുടങ്ങി

കോഴഞ്ചേരി: അനസ്തേഷ്യ മെഷീൻ തകരാറിലായതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്താൻ കഴിയാതായതാടെ ഗർഭിണികളും വലഞ്ഞു. ഇതോടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ രോഗികളെ മറ്റ് ആശുപത്രികളിലേക്ക്...
- Advertisment -

Most Popular

- Advertisement -