Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഎൻഡിഎയ്ക്ക് പൂർണ്ണ...

എൻഡിഎയ്ക്ക് പൂർണ്ണ പിന്തുണ നല്കും: ഡിഎസ്ജെപി, സംസ്ഥാന നേതാക്കൾ എൻഡിഎ സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി

തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തിന്  എല്ലാ പിന്തുണയും നൽകുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) സംസ്ഥാന പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന നേതാക്കൾ തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥി അനുപ് ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.  കുറ്റപ്പഴയിലെ വസതിയിലെത്തിയാണ് സന്ദർശിച്ചത്. തുടർന്ന് പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ ഡി എ സ്ഥാനാർത്ഥികളെ കാണുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ആശയങ്ങളിൽ ഊന്നിയ  ഡിഎസ്ജെപി, നാഷണൽ ഡെമോക്രാറ്റിക്‌ അലയൻസിന്റെ ഭാഗമായതായി നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ പെരുന്നയിൽ എത്തിയ നേതാക്കാൾ ചങ്ങനാശേരി എൻ ഡി എ സ്ഥാനാർത്ഥി  ബി. രാധാകൃഷമേനോനുമായി  അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് തിരുവല്ലയിൽ എത്തിയത്. തുടർന്ന് ആറന്മുളയിലെത്തി സ്ഥാനാർഥി  കുമ്മനം രാജശേഖരനെയും സന്ദർശിച്ചു. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്  എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന്  നേതാക്കൾ പറഞ്ഞു.

ഡിഎസ്ജെപി ജനറൽ സെക്രട്ടറി എസ് എസ് മേനോൻ, വൈസ് പ്രസിഡന്റ് ഹരികുമാർ മേനോൻ, എറണാകുളം ജില്ല പ്രസിഡന്റ് അനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂർ : മുന്‍ കുന്നംകുളം എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച്‌ വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം...

ശബരിമല ദർശനം: ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. മീനമാസ പൂജക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ...
- Advertisment -

Most Popular

- Advertisement -