Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം കുടുംബശ്രീ...

കോട്ടയം കുടുംബശ്രീ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ്

കോട്ടയം: ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു.78 സി.ഡി.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 10 മുതല്‍ 14 വരെയാണ് വിഷുച്ചന്തകള്‍ സംഘടിപ്പിച്ചത്. വിഷുക്കാല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള്‍ ഒരുക്കി. പായസമേളയും വിഷുക്കിറ്റുകളുമായിരുന്നു മേളയിലെ പ്രധാന ആകര്‍ഷണം.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കൊപ്പം വിഷരഹിത പച്ചക്കറികള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍, അച്ചാറുകള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. കണിക്കൊന്നപ്പൂവിനും വിവിധ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ വിഷുക്കിറ്റുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസ് അതിക്രമം : നിയമസഭയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് അതിക്രമത്തില്‍ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിൽ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ചു .കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ സമരം പ്രഖ്യാപിച്ചു...

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. മുൻ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക...
- Advertisment -

Most Popular

- Advertisement -