Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യയില്‍  സംഘര്‍ഷ...

പശ്ചിമേഷ്യയില്‍  സംഘര്‍ഷ സാധ്യത രൂക്ഷമാകുന്നു : കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളെ വെടിവച്ചിടാൻ ട്രംപിന്റെ ഉത്തരവ്

ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാധ്യത രൂക്ഷമാകുന്നു. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനി പശ്ചിമേഷ്യയില്‍ എത്തിയതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇതോടെ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി.

യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയിലെ മറ്റ് ഭാഗങ്ങളിലും പട്രോളിംഗ് നടത്തുന്നുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും മേഖലയിലേക്ക് എത്തിയിരിക്കുന്നത്.

ഇവയ്ക്ക് പിന്തുണയുമായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്. ഹോർമുസിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനം നടക്കുന്നുണ്ടെന്നും ഇതിന്റെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കാൻ നിർദ്ദേശിച്ചതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളെ വെടിവച്ചിടാൻ ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഏത് ബോട്ടുകളെയും വെടിവച്ചിടാനാണ് യുഎസ് നാവികസേനയ്ക്ക് ട്രംപ് ഉത്തരവ് നൽകിയിട്ടുള്ളത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. റാന്നി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നി 17, കോന്നി 16,...

അബുദാബി കിരീടാവകാശി ഇന്ത്യയിൽ : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയിൽ ആദ്യമായി സന്ദർശനത്തിന്...
- Advertisment -

Most Popular

- Advertisement -