Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി സംസ്ഥാനം...

ബിജെപി സംസ്ഥാനം ഭരിക്കണമെങ്കില്‍ മൂന്നാം തവണയും ഇടതുമുന്നണി അധികാരത്തിൽ വരണം: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ബിജെപി കേരളം ഭരിക്കണമെങ്കില്‍ വരുന്ന തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസും ദുര്‍ബലമാവുമ്പോള്‍ ബിജെപി അധികാരത്തിലെത്തു‌മെന്നും അദ്ദേഹം സ്വകാര്യ വാർത്താചാനലിനോട് പറഞ്ഞു.

അതുകൊണ്ടുതന്നെ മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ കരുത്ത് അധികാരമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിപ്പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്.

നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യമെന്നും, തന്റെ ആഗ്രഹവും അതുതന്നെയാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യപേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന്റെ പിന്നാലെയാണ് കീഴടങ്ങല്‍. കേസുമായി...

നാളെ റേഷൻ കടകൾക്ക് അവധി : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻ കട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -