Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ...

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ഓൺലൈനായി ചേർന്നു. പ്രധാന മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, ട്രേഡ് യൂണിയൻ, സന്നദ്ധ സംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ഏകോപിതമായ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് കർശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും.

കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ വാട്ടർ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണം.മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഇതിനായി പണം അനുവദിക്കുന്നത് പരിഗണിക്കും. ആദ്യഘട്ടത്തിൽ വയനാട് ജില്ലയ്ക്കായി തയ്യാറാക്കിയ പദ്ധതി ഉടനടി നടപ്പിലാക്കാൻ ദുരന്ത നിവാരണ വകുപ്പ് മുൻകൈ എടുക്കണം.

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണം. തിരഞ്ഞെടുത്ത ആശുപത്രികളിൽ നൂതന സൗകര്യങ്ങളോടു കൂടിയ സ്ഥിരം ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം.

സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളും താപ പ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റും. ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മറ്റാൻ നടപടികൾ സ്വീകരിക്കണം. വരും വർഷങ്ങളിലും ചൂട് വർദ്ധിക്കുമെന്നുള്ള പ്രവചനങ്ങൾ ഗൗരവമായി കണ്ട് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണം.

വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ വൈദ്യുതി തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ കെഎസ്ഇബി പരമാവധി ശ്രമിക്കണം. വരൾച്ച വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ജല ലഭ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കണം.

ചൂട് അധികമായതു കാരണം ഇഴജന്തുക്കൾ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണിത്. വീടും പരിസര പ്രദേശങ്ങളും പാമ്പുകൾ കയറാതിരിക്കാൻ ജാഗ്രത പാലിക്കണം. പാമ്പുകടി ഏറ്റാൽ സമയോചിതമായ ചികിത്സ ലഭ്യമാക്കാൻ എല്ലാ സംവിധാനവും ആരോഗ്യവകുപ്പ് ഒരുക്കണം. വേനൽകാലത്ത് അമീബിക് മസ്തിഷ്‌ക്കജ്വരം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുക, മുഖം കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ജലസംഭരണികൾ വൃത്തിയാക്കുക, മാലിന്യം ഒഴുകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

ദുരന്ത നിവാരണ അതോറിറ്റി ഐ.കെ.എമ്മുമായി സഹകരിച്ച് പ്രദേശങ്ങളിലെ താപനില, ഉഷ്ണതരംഗ സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങൾക്ക് മെസേജ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.അത്യാവശ്യ ഘട്ടങ്ങളിൽ തീരുമാനങ്ങളെടുത്ത് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്കില്‍പെട്ട് പരുക്കേറ്റ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.ഒന്‍പതുവയസുകാരനായ ശ്രീതേജയ്‌ക്കാണ് മസ്തിഷ്കമരണം സംഭവിച്ചത്.തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ അമ്മ രേവതി മരിച്ചിരുന്നു .സംഭവത്തിൽ തിയറ്റർ ഉടമകൾ,...

ബലാത്സം​ഗ കേസ് : നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നിലാണ് ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായിട്ടാണ്...
- Advertisment -

Most Popular

- Advertisement -