Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്...

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് പ്രവചിച്ചത്.

70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൻഡ‍ിഎയ്ക്ക് ഏഴു സീറ്റുകൾ‌ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്.

കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനഡയിലെ ഖാലിസ്ഥാൻ ആക്രമത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമത്തിൽ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പീൽ റീജിയണൽ പൊലീസ് ഓഫീസർ സർജന്റ് ഹരീന്ദർ സോഹിയെ ആണ് സസ്‌പെൻഡ്...

നിയമസഭാ തിരഞ്ഞെടുപ്പ്: തെറ്റായ രീതിയിലുള്ള ഡിജിറ്റൽ പ്രചാരണം നൽകരുത് – സൈബർ പോലീസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തത വരുത്തിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ...
- Advertisment -

Most Popular

- Advertisement -