Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsചരിത്ര മുന്നേറ്റത്തിന്...

ചരിത്ര മുന്നേറ്റത്തിന് കൂടെനിന്നതിന് നന്ദി: അനൂപ് ആന്റണി

തിരുവല്ല: ചരിത്രമുന്നേറ്റത്തിന് കരുത്തായി കൂടെ നിന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി. ഒപ്പം നിന്ന ജനതയോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. തനിക്ക് ലഭിച്ച 43078 വോട്ടുകൾ വികസന രാഷ്ട്രീയത്തിനും ‘ഡബിൾ എൻജിൻ’ വികസന പ്ലാനിലും ജനങ്ങൾ നൽകിയ വിശ്വാസമാണ്.

തെരഞ്ഞെടുപ്പിലെ ജയപരാജയത്തിനപ്പുറം ഈ മണ്ണിൽ നമ്മൾ പടുത്തുയർത്തിയ ജനകീയ മുന്നേറ്റം വരും നാളുകളിൽ ഒരു വികസിത തിരുവല്ല യാഥാർത്ഥ്യമാക്കാനുള്ള കരുത്തായി മാറും. മാറ്റത്തിന്റെ ആ വലിയ ചുവടുവെപ്പിന് തുടക്കം കുറിച്ച ജനാവലിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.

തിരുവല്ലയിലെ ഓരോരുത്തരുടെയും എല്ലാ ആവശ്യങ്ങൾക്കും  കൂടെത്തന്നെയുണ്ടാകും. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട വർഗീസ് മാമ്മന് അഭിനന്ദനങ്ങളും ആശംസകളും അനൂപ് നേർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ നടി 5 ലക്ഷം ചോദിച്ചു : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 16,000 കുട്ടികളെ ഉൾപ്പെടുത്തിയുള്ള അവതരണം ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ ഒരു പ്രശസ്ത സിനിമാ നടി 5 ലക്ഷം ചോദിച്ചെന്ന് ആരോപിച്ച് മന്ത്രി ശിവൻകുട്ടി....

അഹമ്മദാബാദ് വിമാനാപകടം :  മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയും

പത്തനംതിട്ട : അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന്...
- Advertisment -

Most Popular

- Advertisement -