Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയില്‍ രണ്ടാം...

തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ : വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

തിരുവല്ല: ദേശീയ ജനാധിപത്യ സഖ്യത്തിന് തിരുവല്ലയില്‍ ഐതിഹാസിക മുന്നേറ്റം നേടാൻ എൻ ഡി എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് കഴിഞ്ഞു.  43,078 വോട്ടോടെ രാഷ്‌ട്രീയ എതിരാളികളെ ഞെട്ടിച്ച് മണ്ഡല ചരിത്രത്തില്‍ ഇതാദ്യമായി രണ്ടാം സ്ഥാനത്തേക്ക് എത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി.

ഒന്നിലേറെ റൗണ്ടുകളില്‍ ലീഡ് നിലനിര്‍ത്താന്‍ അനൂപ് ആന്റണിക്കായി. യുഡിഎഫിലെ അഡ്വ. വര്‍ഗീസ് മാമന്‍ 53,224 വോട്ട് നേടിയാണ് വിജയിച്ചത്. ദീര്‍ഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍മന്ത്രി കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 42,023 വോട്ടുകള്‍ മാത്രമാണ് മാത്യു ടി. തോമസിന് നേടാനായത്.

2021-ല്‍ 22,674 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ചിട്ടയായ പ്രവര്‍ത്തനമാണ് എന്‍ഡിഎയെ വിജയത്തിന് അരികിലെത്തിച്ചത്.
അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക ജനത ആവേശോജ്വല മുന്നേറ്റമാണ് അനൂപ് ആന്റണിക്ക് നല്‍കിയത്. കേന്ദ്ര കാര്‍ഷിക നയങ്ങളുടെ പിന്തുണയും കിസാന്‍ സമ്മാന്‍ നിധി അടക്കമുള്ള പദ്ധതികളും ജനങ്ങള്‍ ഏറ്റെടുത്തതും നേട്ടമായി.

കുറ്റൂര്‍, പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം തുടങ്ങിയ അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ ബിജെപിക്ക് ഏകപക്ഷീയ മുന്നേറ്റമാണ് ലഭിച്ചത്. പരമ്പരാഗത  എതിർ വോട്ടുകളും പിടിച്ചെടുക്കാൻ അനൂപ് ആന്റണിക്കായി. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളും നെല്ല് സംഭരണത്തിലെ വീഴ്ചയും മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃഷി നശിച്ചു : പാലക്കാട്‌ കർഷകൻ ആത്‌മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു.നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണു (61) മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും വായ്പ...

അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ : മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി : എറണാകുളം അങ്കമാലിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിമരിച്ച നിലയിലും സുമിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ്...
- Advertisment -

Most Popular

- Advertisement -