Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsChennai200 യൂണിറ്റ്...

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി : പ്രത്യേക ​സ്ത്രീ സുരക്ഷാ സേന: ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചു മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ് തന്റെ ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പുവെച്ചു. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ സെക്രട്ടേറിയറ്റിലെത്തിയാണ് വിജയ് പ്രധാന ഫയലുകളിൽ ഒപ്പിട്ടത്.

സൗജന്യ വൈദ്യുതിയും സ്ത്രീ സുരക്ഷയുമാണ് വിജയ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനങ്ങൾ. തമിഴക വെട്രി കഴകത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ വൈദ്യുതി. സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നതിനുള്ള ഉത്തരവ് ആണ് വിജയ് ഒപ്പിട്ടിരിക്കുന്നത്. 

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനായി പ്രത്യേക ‘വുമൺ പ്രൊട്ടക്ഷൻ ഫോഴ്‌സ്’ രൂപീകരിക്കുന്നതിനും തീരുമാനമായി. കൂടാതെ സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ ഓരോ ജില്ലയിലും പ്രത്യേക ‘ആന്റി-ഡ്രഗ് യൂണിറ്റുകൾ’ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കും മുഖ്യമന്ത്രി വിജയ് അംഗീകാരം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ : നരേന്ദ്രമോദിയെ നേരിട്ട് വിളിച്ച് റഷ്യൻ പ്രസിഡന്റ്

ന്യൂഡൽഹി : ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ.റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്.ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിനു...

പ്രിയദർശിനി യാത്രാ പദ്ധതി : സ്ത്രീ പങ്കാളിത്തത്തിന്റെ കരുത്തിൽ വൻ വിജയം

തിരുവനന്തപുരം: സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനും സാമൂഹിക–സാമ്പത്തിക ശാക്തീകരണത്തിനും കരുത്തേകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വൻ വിജയമായി. പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ജൂലൈ 15 വരെ...
- Advertisment -

Most Popular

- Advertisement -