Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiവി ഡി...

വി ഡി സതീശന് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു

ന്യൂഡൽഹി: കോൺഗ്രസ് നിയമസഭാ കക്ഷിയിൽ വി ഡി സതീശന് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സതീശന് 32 എംഎൽഎമാരുടെ പിന്തുണ കിട്ടിയതായി കോൺഗ്രസ് വൃത്തങ്ങൾ തങ്ങളോട് വെളിപ്പെടുത്തിയതായി ചാനൽ വ്യക്തമാക്കുന്നു.

കെസി വേണുഗോപാൽ രമേശ് ചെന്നിത്തല എന്നിവർ പിന്നിലാണെന്നാണ് റിപ്പോർട്ട്. രമേശിന് 6 എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. എഐസിസി ജനറൽ സെക്രട്ടറിക്ക്  എംഎൽഎമാരുടെ പിന്തുണയിൽ പിന്നോക്കം പോയത് പുറത്തു വരാതിരിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് എത്തിയാണ് കോൺഗ്രസ് നിരീക്ഷകർ നിയമസഭാ കക്ഷിയിൽ മൂന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെയും പിന്തുണ പരിശോധിച്ചത്. അതിൻറെ തുടർച്ചയായി കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നു നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ചയും നടത്തിയിരുന്നു. കെസി വേണുഗോപാലാണ് പിന്തുണ എന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം രംഗത്ത് വന്നിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി 

തിരുവല്ല: വേങ്ങൽ (തേവർ കുന്നേൽ) ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 14 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തൈപൂയ ഉത്സവവും  11 ന്  സമാപിക്കും.  മൂന്നിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി ഭാഗവത...

മഹാകുംഭമേള : പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -