Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും...

സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും വകുപ്പുകളില്‍ സ്ഥലംമാറ്റം തുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ആറ് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും വകുപ്പുകളില്‍ സ്ഥലംമാറ്റം ആരംഭിച്ചു. കരാര്‍, താത്കാലിക ജീവനക്കാരുടെ കണക്കെടുത്ത് യുഡിഎഫിന്റെ സര്‍വീസ് സംഘടനകള്‍. പോലീസില്‍ ഉള്‍പ്പെടെ തങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കുമെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനക്ക് പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.

ഇടത് മന്ത്രിമാര്‍ ഓഫീസ് ഒഴിഞ്ഞതോടെ വിവിധ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ തിരികെ മടങ്ങി. ഇത്തരക്കാരേയും യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും സ്ഥലം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ചില വകുപ്പുകളില്‍ വകുപ്പ് സെക്രട്ടറിമാരെക്കൊണ്ടും പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിമാരെക്കൊണ്ടും ഉത്തരവ് ഇറക്കിത്തുടങ്ങി.

വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും കരാര്‍, താത്കാലിക ജീവനക്കാരുടെ കക്ഷിരാഷ്‌ട്രീയം തിരിച്ചുള്ള കണക്കെടുപ്പ് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയവരുടെ കണക്കെടുപ്പും തുടങ്ങി. സര്‍ക്കാര്‍ ചുമതലയേറ്റ് കഴിഞ്ഞാല്‍ ഇവരെ പിരിച്ചുവിട്ട് യുഡിഎഫ് അനുകൂലികളെ നിയമിക്കാനാണ് നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിത മാധ്യമ കള്ള പ്രചാരവേല:കോട്ടയം ജില്ല ജനറൽ സെക്രട്ടറി

കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിത മാധ്യമ കള്ള പ്രചാരവേലയാണെന്ന് കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ സ്റ്റീഫൻ ആരോപിച്ചു. നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ നടക്കുന്ന വാർത്തകൾ സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ അതിജീവിതയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു .ജയിലിലായി 16 ദിവസത്തിന് ശേഷമാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു...
- Advertisment -

Most Popular

- Advertisement -